അയിരൂർ IHRD നേഴ്സിംഗ് കോളേജ് വികസന സമിതി
അഭ്യർത്ഥന
മാന്യരെ,
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള IHRD അയിരൂർ പഞ്ചായത്തിൽ ഒരു നേഴ്സിംഗ് കോളേജ് ആരംഭിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഈ പദ്ധതി അയിരൂരിന്റെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വലിയൊരു മുന്നേറ്റമാണ്.
പ്രവർത്തനം നിലച്ച IHRD അപ്ലൈഡ് സയൻസ് കോളേജിൽ നേഴ്സിംഗ് കോളേജ് ആരംഭിക്കുന്ന പദ്ധതി അഡ്വ. പഴകുളം മധു MLA ഏറ്റെടുത്തു ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തി.
ഇന്ത്യൻ നേഴ്സിംഗ് കൗൺസിലിന്റെ അനുവാദം ലഭിക്കുന്നതിന് മൂന്നേക്കർ സ്ഥലവും കൂടുതൽ ക്ലാസ് മുറികളും ക്രമീകരിക്കേണ്ടതുണ്ട്. ഇവയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ് ഒരു കോടി രൂപ. പൊതുജന പങ്കാളിത്തത്തോടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ശ്രീ. T KA നായർ IAS, ശ്രീ ആന്റോ ആന്റണി MP, അഡ്വ. പഴകുളം മധു MLA എന്നിവർ രക്ഷാധികാരികളായി “അയിരൂർ IHRD നേഴ്സിംഗ് കോളേജ് വികസന സമിതി” എന്ന പേരിൽ വിപുലമായ ഒരു കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
സമിതി ആവശ്യമായ സ്ഥലം കണ്ടെത്തി ഫണ്ട് ശേഖരണം ആരംഭിച്ചു.
അയിരൂരിന്റെ വികസനത്തിൽ താല്പര്യമുള്ള ഏവരും ഉദാരമായി സംഭാവനകൾ നൽകി നേഴ്സിംഗ് കോളേജ് യാഥാർത്ഥ്യമാക്കുവാൻ അഭ്യർത്ഥിക്കുന്നു. അയിരൂർ നിവാസികളുടെ പൊതുസ്വത്ത് എന്ന നിലയിൽ ഏവരുടെയും ചെറുതും വലുതുമായ സംഭാവനകൾ പ്രതീക്ഷിക്കുന്നു.
സമിതിയുടെ ബാങ്ക് അക്കൗണ്ടിൽ ഏതൊരാൾക്കും നേരിട്ടും UPI വഴിയും പണം നിക്ഷേപിക്കാം.
ഒരു ലക്ഷത്തിൽ അധികം സംഭാവന നൽകുന്നവരുടെ പേരുകൾ സ്മാരക ശിലയിൽ രേഖപ്പെടുത്തി ആദരിക്കും.
അയിരൂർ IHRD നേഴ്സിംഗ് കോളേജ് വികസന സമിതിക്കുവേണ്ടി,